Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Show

സ​ന്ദീ​പ് വാ​ര്യ​രു​ടെ റോ​ഡ് ഷോ​യ്ക്കു​നേ​രെ ക​ല്ലേ​റ്; എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി

കാ​സ​ർ​ഗോ​ഡ്: നി​യു​ക്ത എം​എ​ൽ​എ സ​ന്ദീ​പ് വാ​ര്യ​രു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ അ​ക്ര​മം. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​ലി​യ​പ​റ​മ്പ പ​ട​ന്ന​ക്ക​ട​പ്പു​റ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ലാ​ത്തി​വീ​ശി.

റോ​ഡ് ഷോ​യ്ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​തോ​ടെ എ​ൽ​ഡി​എ​ഫ് - യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ട​ന്ന​ക്ക​ട​പ്പു​റം കോ​ൺ​ഗ്ര​സ് ഭ​വ​ന് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. ഫ​ർ​ണി​ച്ച​ർ ഉ​ൾ​പ്പെ​ടെ ന​ശി​പ്പി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ പ​ട​ന്ന​ക്ക​ട​പ്പു​റം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​പി. ദാ​മോ​ദ​ര​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. റോ​ഡ് ഷോ​യ്ക്ക് നേ​രെ സി​പി​എം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. സം​ഘ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

District News

സ്ഥാനാര്‌ഥികൾ റോ​ഡ് ഷോ നടത്തി

ഒ​ല്ലൂ​രി​ൽ കെ. ​രാ​ജ​ൻ

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ ​രാ​ജ​ൻ റോ​ഡ് ഷോ ​ന​ട​ത്തി. കോ​ർ​പറേ​ഷ​ൻ പ​രി​ധി​യി​ലെ ക​ണി​മം​ഗ​ല​ത്ത് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. ശി​വാ​ന​ന്ദ​ൻ റോ​ഡ് ഷോ ​ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ബേ​ബി നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ന്നം​കു​ളത്ത് എ.​സി. മൊ​യ്തീ​ൻ

ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ.​സി. മൊ​യ്തീ​ൻ റോ​ഡ് ഷോ ​ന​ട​ത്തി. കു​ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നു ആ​രം​ഭി​ച്ച റോ​ഡ് ഷോ ​ടൗ​ൺ ചു​റ്റി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മീ​പം സ​മാ​പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, പാ​ർ​ട്ടി നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്നു. നേ​താ​ക്ക​ളാ​യ എം. ​ബാ​ലാ​ജി, ടി.​കെ. വാ​സു, എം.​എ​ൻ. സ​ത്യ​ൻ, കൊ​ച്ച​നി​യ​ൻ, പി.​ജി. ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

പു​തു​ക്കാ​ട് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ

മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്. എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണം ഞായറാഴ്ച രാ​ത്രി​സ​മാ​പി​ച്ചു.

​തൃ​പ്ര​യാ​റിൽ ഗീ​ത ഗോ​പി​

നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി റോ​ഡ് ഷോ ​ന​ട​ത്തി. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​നു‌ ചേ​ർ​പ്പ് പെ​രു​മ്പി​ള്ളി​ശ്ശേ​രി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ചു. തൃ​പ്ര​യാ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി തൃ​പ്ര​യാ​ർ സെ​ന്‍റ​ർ വ​ഴി ബ​സ് സ്റ്റാ​ൻ​ഡ്‌ പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം പി.​കെ. ഷാ​ജ​ൻ, സി​പി​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ടി.​ആ​ർ. ര​മേ​ഷ്കു​മാ​ർ, സി​പി എം ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​എ​സ്. ദി​ന​ക​ര​ൻ, എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി. സ​ന്ദീ​പ് എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി.

 

Latest News

Corehub Up